
ധാക്ക: ഇതിഹാസ താരങ്ങള്‍ക്ക് പോലും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ് തമീം സ്വന്തം പേരിലാക്കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയുടെ റെക്കോര്‍ഡാണ് ധാക്കയിലെ ഷേര്‍ ഈ ബംഗ്ലാ സ്റ്റേഡിയത്തില്‍ 2549 റണ്‍സടിച്ച തമീം മറികടന്നത്.
2514 റണ്‍സാണ് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നിന്നും ജയസൂര്യ നേടിയത്. 70 ഇന്നിംഗ്‌സില്‍ നാല് സെഞ്ചുറികളും, 19 അര്‍ദ്ധ സെഞ്ചുറികളുമടക്കമാണ് ജയസൂര്യ 2514 റണ്‍സ് കുറിച്ചത്. എന്നാല്‍ 73 ഇന്നിംഗ്‌സില്‍ നിന്ന് അഞ്ച് സെഞ്ചുറികളും 16 അര്‍ദ്ധ സെഞ്ചുറികളും സഹിതം തമീം ഇഖ്ബാല്‍ ജയസൂര്യയെ മറികടന്നു.
ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹഖും മുഷ്ഫിഖര്‍ റഹിമും ധാക്ക സ്റ്റേഡിയത്തില്‍ 2000ലധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളാരും ആദ്യ പത്തിലില്ല എന്നതും പ്രത്യേകതയാണ്. ഏകദിനത്തില്‍ 6000 റണ്‍സ് തികച്ചതിന് പിന്നാലെയാണ് തമീമിനെ തേടി റെക്കോര്‍ഡ് എത്തിയത്.
Post Your Comments