ന്യൂഡല്‍ഹി: വിമാനത്തിലെ കോക്പിറ്റില്‍ വച്ച് പരസ്പരം അടിപിടി കൂടിയ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി. ന്യൂയോര്‍ക്കില്‍ നിന്നും മുംബയിലേക്കുള്ള യാത്രക്കിടെ കോക്പിറ്റിൽ വെച്ച് അടികൂടിയ പൈലറ്റുമാരുടെ ലൈസൻസ് അഞ്ച് വര്‍ഷത്തേക്കാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കിയിരിക്കുന്നത്. ഇവർ വഴക്കുണ്ടാക്കുന്ന സമയത്ത് 324 യാത്രക്കാരും 14 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
Read Also: തിരയില്‍പ്പെട്ട കൗമാരക്കാര്‍ക്ക് രക്ഷയായത് ആളില്ലാ ചെറു വിമാനം
യാത്രക്കിടെ ഇരു പൈലറ്റുമാരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും മുഖ്യ പൈലറ്റ് വനിതാ പൈലറ്റിന്റെ കരണത്തടിക്കുകയും തുടർന്ന് വനിതാപൈലറ്റ് ഇറങ്ങിപ്പോകുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ഇരുവര്‍ക്കുമെതിരെ അപ്പോള്‍ തന്നെ നടപടിയെടുത്തിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments