മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇന്നലെയുണ്ടായ അക്രമത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ താലൂക്കില്‍ യുഡിഎഫ് നടത്തുന്ന ഹർത്താലിൽ പരക്കെ അക്രമം.മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫല്‍, കാമറമാന്‍ സന്ദീപ്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത് എന്നിവരെ ഹർത്താൽ അനുകൂലികൾ അക്രമിച്ചു.മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍പോലും കടത്തിവിടുന്നില്ല.
നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാനില്ലാത്തതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അക്രമത്തില്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിവരുന്നതിനിടെയാണ് അക്രമം നടന്നത്. സംഘം മാധ്യമ സംഘത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ചു വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
Post Your Comments