KeralaLatest News

മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു. ചാലപ്പുറം സ്വദേശി സജീവ് കുമാറാണ് തിങ്കളാഴ്ച രാത്രി 11.30 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയാനുള്ള കാരണം വ്യക്തമല്ല. സജീവ് കുമാറിനെ ഇരു വൃക്കകളും തകരാറിലായി ജനുവരി 21 ന് ആണ് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം സംഭവത്തില്‍ ആശുപത്രി അധികൃതരിൽ നിന്നും വീഴ്ച സംഭവിച്ചു എന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. തിങ്കളാഴ്ച മരണം നടന്നിട്ടും ചൊവ്വാഴ്ച രാവിലെ മാത്രമാണ് പോലീസ് ആശുപത്രിയില്‍ എത്തിയതെന്നും വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

Read also ; അവിഹിതബന്ധം ചോദ്യം ചെയ്തതിന് സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് കുടുങ്ങി: നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button