കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്കിനെപ്പറ്റി തുറന്നു പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. കഴിഞ്ഞ ദിവസം കണ്ണൂർ ധർമ്മടത്ത് സി.പി.എം സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ജയരാജന്റെ വെളിപ്പെടുത്തൽ.
വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്ത് നൽകിയ കൂലിയായിരുന്നുവെന്നാണ് പി ജയരാജൻ ഏറ്റുപറഞ്ഞത്. വാടിക്കൽ രാമകൃഷ്ണനെ 1969ലാണ് സിപിഎമ്മുകാർ കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ പ്രതിയായിരുന്നു. ധർമ്മടം മേഖലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ നടത്തിയ തിരിച്ചടിയിലാണ് രാമകൃഷ്ണൻ കൊല്ലപ്പെട്ടത്.
ഇത് വരമ്പത്ത് നൽകിയ കൂലിയായിരുന്നു എന്നാണ് പി.ജയരാജൻ തുറന്ന് പറഞ്ഞത്. കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായിരുന്നു വാദികൾ രാമകൃഷ്ണന്റേത്.
Post Your Comments