
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ 69 പേര്‍ക്ക് കൂടി ഹൈക്കോടതി സമന്‍സ് അയക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച 26 പേരുടെ പട്ടികയ്ക്ക് പുറമേ ഹര്ജിക്കാരന് 69 പേരുടെ പട്ടിക ഇന്നലെ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് സമന്‍സ് നല്കാന് നിര്‍ദേശിച്ചത്.
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് പരാജയപ്പെട്ടത്. വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചവരുടെയും പേരില്‍ കള്ളവോട്ടു നടന്നെന്നും ഇതാണ് തോല്‍വിക്ക് കാരണമായതെന്നും ആരോപിച്ചാണ് കെ. സുരേന്ദ്രന് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Post Your Comments