Latest NewsNewsBusiness

മോദി സര്‍ക്കാറിന് ഇത് നേട്ടങ്ങളുടെ വര്‍ഷം : സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് : ഈ വര്‍ഷം ഇന്ത്യ ചൈനയെ കടത്തിവെട്ടും : മോദിയ്ക്ക് ലോകരാഷ്ട്രങ്ങളുടെ കൈയടി

വാഷിങ്ടണ്‍ :  ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ വലിയ സ്ഥാനം നേടികൊടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിലും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അദ്ദേഹം അനഭിമതനാണ്.

സാമ്പത്തിക മേഖലയില്‍ ഇന്ത്യ വന്‍കുതിച്ചുചാട്ടം തന്നെ നടത്തുകയാണെന്ന് ലോകമെമ്പാടുമുള്ള സര്‍വേ. ഈ വര്‍ഷം ഇന്ത്യയുടെതാണെന്നു വ്യക്തമാക്കി രാജ്യന്തര നാണ്യനിധി (ഐഎംഎഫ്). 2018ല്‍ 7.4 ശതമാനം വളര്‍ച്ചയാണു ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 6.8 ശതമാനം വളര്‍ച്ച നേടുന്ന ചൈനയെ ഇന്ത്യ മറികടക്കുന്നതു 2018ല്‍ കാണാമെന്നും ഐഎംഎഫ് പറയുന്നു.

കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏല്‍പ്പിച്ച തിരിച്ചടിയില്‍നിന്നു രാജ്യം കരകയറും. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് (ഡബ്ല്യുഇഒ) ഇന്ത്യയുടെ വളര്‍ച്ച പ്രവചിക്കുന്നത്. 2019ല്‍ ഇന്ത്യയുടെ വളര്‍ച്ച പിന്നെയും കുതിച്ച് 7.8 ശതമാനമാകും. ഇതേ കാലയളവില്‍ ചൈനയുടെ വളര്‍ച്ച കുറഞ്ഞു 2019ല്‍ 6.4 ശതമാനമാകും.

മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വന്‍ വളര്‍ച്ചാസാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയില്‍ വളര്‍ച്ച മന്ദഗതിയിലാണെങ്കില്‍ ഇന്ത്യ കുതിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളിലെ പരിഷ്‌കാരങ്ങള്‍, നിക്ഷേപത്തിനുള്ള അവസരം വര്‍ധിക്കുന്നത് തുടങ്ങിയവയും പരിഷ്‌കരണ നടപടികളും ഇന്ത്യയുടെ സാധ്യത കൂട്ടുന്നു. ജിഎസ്ടി, ബാങ്കുകളിലേക്കുള്ള മൂലധന നിക്ഷേപം എന്നിവ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നതു നല്ല നീക്കമാണെന്നും വിലയിരുത്തലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button