Latest NewsIndiaNews

ദളിത് എന്ന പദം ഒഴിവാക്കണം; ഹൈക്കോടതി

ഭോപ്പാല്‍: ദളിത് എന്ന പദം ഔദ്യോഗിക കുറിപ്പുകളില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഭരണഘടനയില്‍ ദളിത് എന്ന വാക്ക് ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ദളിത് എന്നതിന് പകരം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെന്ന് ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി നിര്‍ദ്ദേശം സാമൂഹ്യപ്രവര്‍ത്തകനായ മോഹന്‍ലാല്‍ മനോഹര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്. ഹര്‍ജി സമര്‍പ്പിച്ചത് ദളിത് എന്ന പ്രയോഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ്. പിന്നോക്കക്കാരെ അപമാനിക്കുന്നതിന് സവര്‍ണര്‍ ഉപയോഗിച്ചിരുന്ന വാക്കാണ് ദളിത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button