ബെയ്ജിങ് : യുദ്ധമുഖത്തു പലവിധത്തില്‍ ഉപയോഗിക്കാനാകുന്ന ബോംബര്‍ വിമാനവുമായി ചൈന. ഇലക്ട്രോണിക് യുദ്ധവിമാനമായ എച്ച്-6 ജിയാണു ചൈനീസ് നാവികസേനയിലേക്കു പുതുതായി ചേര്‍ത്തത്. ഒരു പഴയ ബോംബര്‍ വിമാനം പുതുക്കിയാണ് എച്ച്-6 ജി രൂപപ്പെടുത്തിയത്.
ബോംബുകള്‍ വര്‍ഷിക്കുന്നതു കൂടാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ വിമാനത്തിനു കഴിയും. വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് പോഡുകളാണു പ്രധാന ഭാഗം. യുദ്ധസമയത്തു സിഗ്‌നലുകള്‍ അടിച്ചമര്‍ത്തി വിവിധ നിരീക്ഷണ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും റഡാറുകളെ കബളിപ്പിച്ചു ശത്രുരാജ്യത്തേക്കു കടക്കാനും വിമാനങ്ങള്‍ക്കു സാധിക്കും.
കൂടുതല്‍ വിമാനങ്ങളില്‍ ഇലക്ട്രോണിക് സാങ്കേതികവിദ്യ പ്രയോഗിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. തെക്കന്‍ ചൈനാക്കടലില്‍ ആധിപത്യം ഊട്ടിയുറപ്പിക്കാന്‍ ഇവ വഴിയൊരുക്കുമെന്നാണു ചൈനീസ് അധികൃതരുടെ പ്രതീക്ഷ.
Post Your Comments