ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ഫെബ്രുവരി രണ്ടിന്. നികുതി കൂട്ടിയും കുറച്ചുമുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ അവതരിപ്പിക്കുക. നികുതി പരിഷ്കരണം പൂര്‍ണമായി കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ജി.എസ.്ടി നിലവില്‍ വന്നതിനാല്‍ ബജറ്റിന്റെ പ്രധാന ഭാഗമായ നികുതി പരിഷ്കരണം ഇത്തവണ ഉണ്ടാകില്ല. ചെലവഴിക്കലുകള്ക്കായിരിക്കും ബജറ്റിന്റെ പ്രധാന ഭാഗമാകുക. നികുതിയേതര വരുമാനത്തിലൂടെയും മറ്റു വിഭവ സമാഹരണത്തിലൂടെയും അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുമാണ് ഇത്തവണത്തെ ബജറ്റില്‍ പ്രധാനമായി ഉണ്ടാകുക.
അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര ബജറ്റില്‍ സ്കൂള്‍ ചെലവുകളെ നികുതി വിമുക്തമാക്കാന്‍ സാധ്യത. നിലവില്‍ സ്കൂള്‍ ട്യൂഷന് ഫീസിന് മാത്രമാണ് നികുതി ഇളവ് ഉള്ളത്. ട്യൂഷന് ഫീസിന് പുറമെ ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം കുട്ടികളുടെ ഹോസ്റ്റല്‍, മെസ്, ബുക്ക്, സ്റ്റേഷനറി, യൂണിഫോം, ഗതാഗതം, ലൈബ്രറി ചാര്‍ജ് എന്നിങ്ങനെ ചെലവാകുന്നുണ്ട്.
ഇന്‍കം ടാക്സ് മാനദണ്ഡ പ്രകാരം ഇത്തരത്തിലുള്ള ചെലവുകളും സ്വകാര്യ അല്ലെങ്കില്‍ ഹോം ട്യൂഷന്, കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, പാര്‍ട്ട് ടൈം കോഴ്സ്, കറസ്പോണ്ടന്‍സ് വിദ്യാഭ്യാസം എന്നിവയ്ക്കായി ചെലവഴിക്കുന്ന തുകയും നികുതിയില്‍ നിന്ന് ഒഴിവാക്കുന്നില്ല. അതിനാല്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ സ്കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് ഇക്കാര്യത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതായത് സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല ചെലവുകളും നികുതിയിളവുകള്ക്കനുസൃതമാക്കുകയോ അല്ലെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ഗവണ്മെന്റ് പൂര്‍ണമായി ഇളവുകള്‍ നല്‍കുകയോ ചെയ്യും. നികുതി ഉയര്‍ത്തല്‍, നികുതി കുറയ്ക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ അവതരിപ്പിക്കുക. നികുതി കൂട്ടിയും കുറച്ചും സാമ്പത്തിക നിലയെ നിയന്ത്രിക്കാന്‍ ഇനി സംസ്ഥാന ബജറ്റിലൂടെ കഴിയില്ല.
ബജറ്റിന് പുറത്ത് വിഭവ സമാഹരണത്തിലുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയാകും ജിഎസ്ടിക്ക് ശേഷമുള്ള പ്രതിസന്ധിയെ ധനമന്ത്രി മറികടക്കാന്‍ ശ്രമിക്കുക. വരുമാനത്തോടൊപ്പം ചെലവഴിക്കലും ബജറ്റിന്റെ പ്രധാനഭാഗമാണ്. മുന്‍ഗണനാക്രമത്തില്‍ പദ്ധതി പദ്ധതിയേതര ചെലവുകള്‍ ബജറ്റില്‍ ക്രമീകരിക്കും. ചെലവഴിക്കല്‍ മാര്‍ഗങ്ങളും അധിക വിഭവസമാഹരണവുമായിരിക്കും ഇത്തവണ മുതല്‍ ബജറ്റ്.
സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടുമാണ് പാസാക്കലുമാണ് നടക്കാറ്. എന്നാല്‍ സമ്പൂര്‍ണ ബജറ്റ് സമ്മേളനം നടത്തുന്നതോടെ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള സമ്പൂര്‍ണ ചര്‍ച്ച സാമ്പത്തിക വര്‍ഷ ആരംഭത്തിന് മുന്ന് തന്നെ നടക്കും. ഇതോടെ പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായി നടിപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇമ്പ് വക്കം പുരുഷോത്തന് ധനമന്ത്രി ആയിരുന്ന മുന്നണി സര്‍ക്കാരിലാണ് ഇതുപോലെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച സമീപകാല ചരിത്രമുള്ളത്.
Post Your Comments