തൃശൂര്‍: നടി ഭാവനയുടെ വിവാഹത്തിന് താരസംഘടനയായ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള ‘അമ്മ’ ഭാരവാഹികള്‍ക്ക് ക്ഷണമില്ല. ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കല്‍ ലുലു കണ്വെന്ഷന് സെന്ററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്. തിങ്കളാഴ്ച രാത്രി 7.40 ഓടെ എത്തിയ മമ്മൂട്ടി ഭാവനയെയും വരന് നവീനിനെയും കണ്ട് നിമിഷങ്ങള്‍ക്കകം മടങ്ങുകയും ചെയ്തു.
സംവിധായകന് ആഷിക് അബു, കലാഭവന്‍ ഷാജു, പൃഥ്വിരാജ്, മനോജ് കെ. ജയന്, അനൂപ് മേനോന്, ടൊവീനോ തോമസ്, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര, നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ വൈകീട്ട് ലുലു കണ്വെന്ഷന് സെന്ററിലെ ചടങ്ങിലെത്തി.മഞ്ജുവാര്യര്‍, നവ്യ നായര്‍, റിമ കല്ലിങ്കല്‍, ഭാമ, രചന നാരായണന്‍കുട്ടി, മിയ, ലെന, ഷംന കാസിം, ശരണ്യ, ലക്ഷ്മി പ്രിയ, ആര്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര തുടങ്ങിയവര്‍ ക്ഷേത്രത്തിലെ താലികെട്ടിനു തന്നെ എത്തി. വൈകീട്ട് ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് ഇവര്‍ മടങ്ങിയത്.
വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെങ്കിലും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നടന് സിദ്ദീഖ് രാവിലെ ജവഹര്‍ കണ്വെന്ഷന് സെന്ററിലെ ചടങ്ങില്‍ പങ്കെടുത്തു. സിദ്ദീഖ് ചെറുപ്പം മുതല്‍ കാണുന്ന കുട്ടിയാണെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.കഴിഞ്ഞ ദിവസം നെടുമുടി വേണു ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു.
Post Your Comments