Latest NewsIndiaNews

സീറ്റ് ഉണ്ടായിട്ടും ആയയ്ക്ക് സീറ്റ് നിഷേധിച്ച് മെട്രോ യാത്ര

ന്യൂഡല്‍ഹി: സമൂഹത്തിന്റെ പലഭാഗത്തു നിന്നും ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദം ഉയരാറുണ്ട്. എങ്കിലും ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും ഇന്ത്യയില്‍ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. രാജ്യ തലസ്ഥാനത്തു നിന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ മെട്രോ ട്രെയിനില്‍ നിന്നുള്ള ഒരു ചിത്രമാണ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങുന്നത്.

സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന മെട്രോ ട്രെയിനില്‍ അമ്മയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ആയയ്ക്ക് സീറ്റ് നിഷേധിക്കുന്ന ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. സന്യ എന്ന യുവതിയാണ് ട്വിറ്ററില്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് കൂടി ഇരിക്കാന്‍ ഇടമുണ്ടായിട്ടും കുഞ്ഞിനെ നോക്കുന്ന ആയ നിലത്തിരിക്കുന്നതാണ് ദൃശ്യം. ചിത്രത്തിലെ മറ്റ് സ്ത്രീകള്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

shortlink

Post Your Comments


Back to top button