ഒരേ മാസത്തില്‍ ജനിച്ച ജനിച്ചവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്. ഒരേ മാസത്തില്‍ ജനിച്ചവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ഫലമെന്താവും എന്ന് നോക്കാം. ചിങ്ങ മാസത്തില്‍ ജനിച്ചവര്‍ തമ്മിലാണ് വിവാഹമെങ്കില്‍ ഒരാളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് പരസ്പരം ശ്രമിക്കുന്നത്. കന്നിമാസത്തില് ജനിച്ചവരാണെങ്കില്‍ പരസ്പം മനസ്സിലാക്കി ജീവിതത്തില്‍ മുന്നോട്ട് പോവുന്നവരായിരിക്കും. പല കാര്യങ്ങളിലും ഒരേ പോലുള്ള താല്‍പ്പര്യങ്ങള്‍ ആയിരിക്കും ഇവർക്ക്. തുലാം മാസത്തില്‍ ജനിച്ചവരാണെങ്കില്‍ അത്രയേറെ ഉറച്ച ബന്ധമായിരിക്കും ഇവരുടേത്. ജീവിതത്തില്‍ ഉയരത്തിലെത്താന്‍ പരസ്പരം ഒരേ മനസ്സോടെ അധ്വാനിക്കാനും ഇവര്‍ തയ്യാറാകും.
Read Also: വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഇതാണ്
വൃശ്ചിക മാസത്തില്‍ ജനിച്ചവര്‍ പരസ്പരം പൂര്‍ണമായും മനസ്സിലാക്കുന്നവരും ജീവിതത്തിലെ നല്ല വശങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് തീരുമാനമെടുക്കുന്നവരായിരിക്കും. ധനുമാസത്തില്‍ ജനിച്ചവരാണെങ്കില്‍ സ്നേഹിക്കാൻ തമ്മിൽ മത്സരിക്കുമെങ്കിലും അവരവരുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്കുന്നവരായിരിക്കും. മകരമാസത്തില്‍ ജനിച്ചവര്‍ ഏത് ബന്ധങ്ങളേയും ഉള്‍ക്കൊള്ളാനും അതിന്റെ വ്യാപ്തിയെക്കുറിച്ച് മനസ്സിലാക്കാനും കഴിവുള്ളവരായിരിക്കും. കുംഭമാസത്തിലെ ജനിച്ചവർ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്കുന്നവരായിരിക്കും. മീനമാസത്തില്‍ ജനിച്ചവര്‍ ഒരുമിച്ച് സ്വപ്നം കാണുന്നവരായിരിക്കും. തങ്ങളെന്താണോ അതുപോലെ തന്നെ ജീവിയ്ക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. മേടമാസത്തിലെ ജനിച്ചവർ ജീവിതത്തില്‍ വിവാഹമേ വേണെന്ന തീരുമാനത്തിലേക്കായിരിക്കും എത്തുന്നത്. ഇടവമാസത്തിൽ ജനിച്ചവർ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്നവരായിരിക്കും. മിഥുനമാസത്തില്‍ ജനിച്ചവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ജീവിതത്തിന്റെ അടിത്തറ തന്നെ സ്നേഹമാണെന്ന ചിന്താഗതിയായിരിക്കും ഇവര്‍ക്കുള്ളത്.ഒരാള്‍ ജീവിക്കുന്നത് തന്നെ മറ്റൊരാള്‍ക്ക് വേണ്ടിയാണ് എന്ന അവസ്ഥയായിലായിരിക്കും കർക്കിടകമാസത്തിൽ ജനിച്ചവർ ജീവിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments