Latest NewsBUDGET-2018

ബജറ്റുമായി ബന്ധപ്പെട്ട മൂലധനവരവും, ചെലവും എന്താണെന്ന് അറിയാം

ബജറ്റുമായി ബന്ധപ്പെട്ട രണ്ട് വാക്കുകളാണ് ക്യാപിറ്റൽ രസീതും ക്യാപിറ്റൽ എക്സ്പെൻഡിച്ചറും. ക്യാപിറ്റൽ രസീത് അഥവാ മൂലധന വരവ് എന്നാൽ സർക്കാർ രാജ്യത്തിനുള്ളിൽനിന്നും പുറത്തുനിന്നും വായ്‌പയായി സ്വീകരിക്കുന്ന പണത്തെയാണ് സൂചിപ്പിക്കുന്നത്. വിദേശ സ്‌ഥാപനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള ദീർഘകാല വായ്‌പകൾ, റിസർവ് ബാങ്കിൽനിന്നെടുക്കുന്ന വായ്‌പ, ട്രഷറി ബില്ലുകൾ എന്നിവയെ മൂലധനവരവിന്റെ കൂട്ടത്തിൽ പെടുത്താം.

വായ്‌പകളുടെ തിരിച്ചടവു വഴിയും പൊതുമേഖലാസ്‌ഥാപനങ്ങളിലെ ഓഹരി വിൽപന വഴിയും മറ്റും ലഭിക്കുന്ന പണത്തെയും മൂലധന വരവായി കണക്കാക്കാവുന്നതാണ്. അതേസമയം ആസ്‌തികൾ സൃഷ്‌ടിക്കാൻ ഉതകുന്ന ചെലവിടലിനെയാണ് ക്യാപിറ്റൽ എക്സ്പെൻഡിച്ചർ എന്ന് പറയുന്നത്. ഭൂമി, കെട്ടിടങ്ങൾ, മെഷീനുകൾ, നിക്ഷേപങ്ങൾ എന്നിവയ്ക്കായി ചെലവാക്കുന്ന പണം ക്യാപിറ്റൽ എക്സ്പെൻഡിച്ചറായി കണക്ക് കൂട്ടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button