Sentiment Meter PollBUDGET-2018

കേന്ദ്ര യൂണിയന്‍ ബജറ്റ് -2017: ബജറ്റ്‌ മികച്ചത്‌: മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.പി. അഹമ്മദ്‌

കഴിഞ്ഞ യൂണിയന്‍ ബജറ്റ് (2017) നെക്കുറിച്ച് വിവിധ മേഖലയിലുള്ളവര്‍ അന്ന് പ്രതികരിച്ചത് ഇങ്ങനെ

കോഴിക്കോട്‌: അടിസ്‌ഥാനസൗകര്യവികസനത്തിനും കാര്‍ഷികമേഖലയ്‌ക്കും മുന്‍തൂക്കം നല്‍കുന്ന കേന്ദ്ര ബജറ്റ്‌ മികച്ചതാണെന്നു മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.പി. അഹമ്മദ്‌. എല്ലാ മേഖലയ്‌ക്കും പരിഗണന നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിനു നികുതി പത്ത്‌ ശതമാനത്തില്‍നിന്ന്‌ അഞ്ചു ശതമാനമാക്കി കുറച്ചത്‌ സാധാരണക്കാര്‍ക്ക്‌ ഏറെ ആശ്വാസകരമാണ്‌.

ബജറ്റ്‌ വീടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം അനുഗ്രഹമാകും. കാര്‍പ്പറ്റ്‌ ഏരിയ 30 മുതല്‍ 60 വരെ ചതുരശ്ര മീറ്റര്‍ ഉള്ള ഭവന നിര്‍മ്മാണങ്ങള്‍ക്ക്‌ നികുതിയില്‍ ഇളവുള്ളതും വസ്‌തുവിന്റെ ക്യാപിറ്റല്‍ ഗെയ്‌ന്‍ ടാക്‌സ്‌ കാലാവധി രണ്ടു കൊല്ലമാക്കി കുറച്ചതും നല്ല കാര്യമാണ്‌.

ചെറുകിട ഇടത്തരം വ്യാപാര വ്യവസായമേഖലയിലെ (വിറ്റുവരവ്‌ 50 കോടി) നികുതി ഇളവ്‌ വ്യവസായ- വാണിജ്യ മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കും. സ്വര്‍ണ ഇറക്കുമതി തീരുവയില്‍ കുറവ്‌ വരുത്തുമെന്ന്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിനു തയാറാകാതിരുന്നത്‌ ഖേദകരമാണ്‌.

നിലവിലുള്ള പത്തു ശതമാനം ഇറക്കുമതിത്തീരുവ കുറയ്‌ക്കാത്തത്‌ സ്വര്‍ണ്ണക്കടത്തും കള്ളപ്പണത്തിന്റെയും കുഴല്‍പ്പണത്തിന്റെയും ഒഴുക്കും വ്യാപകമാക്കുമെന്നും അഹമ്മദ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button