Latest NewsNewsIndia

എം എല്‍ എ യുടെ അക്കൗണ്ടിൽ 165 കോടിരൂപ; നിക്ഷേപം മരവിപ്പിക്കാന്‍ നിര്‍ദ്ദേശം

എം എല്‍  എ യുടെ അക്കൗണ്ടിൽ 165 കോടിരൂപ. ഒഡീഷയിലെ സ്വതന്ത്ര എംഎല്‍എ സനാതന്‍ മഹാകടുവിന്റെ 165 കോടിരൂപയുടെ ബാങ്ക് അക്കൗണ്ട് നിക്ഷേപം മരവിഎംഎല്‍എയുടെ വീട്ടില്‍ മതിയായ രേഖകളില്ലാതെ 50 ലക്ഷം രൂകൈമാറാനെത്തിയ സ്വകാര്യബാങ്ക് മാനേജരും രണ്ട് സ്റ്റാഫുകളും പിടിയിലായതോടെയാണ് എംഎല്‍എയുടെ അനധികൃത സമ്ബാദ്യവിവരങ്ങള്‍ പുറത്തറിയുന്നത്.

ഇതോടെ ഇയാളുടെ അക്കൌണ്ട് മരവിപ്പിക്കാന്‍ പോലീസ് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഞ്ച് അക്കൗണ്ടുകളില്‍ മാത്രമായാണ് 165 കോടിയുടെ നിക്ഷേപം കണ്ടെത്തിയത്. സനാസേന എന്ന സംഘടനയുടെ മേധാവിയായ സനാതന്‍ മഹാകടു ആദ്യം ട്രക്ക് ഡ്രൈവറായിരുന്നു. 2014 തെരഞ്ഞെടുപ്പ് കാലത്ത് തനിക്ക് 51 കോടിയുടെയും ഭാര്യ ശാന്തിലതയ്ക്ക് 18 കോടിയുടെയും സ്വത്തുക്കള്‍ ഉണ്ടെന്ന് സനാതന്‍ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ സനാസേനയുടെ നേതൃത്വത്തില്‍ ദേശീയ പാതയിലെ ടോള്‍പിരിവിനെതിരെ നടന്ന സമരം അക്രമാസക്തമാവുകയും ഒരു മന്ത്രിപുത്രന്റെ ഓഫീസ് കത്തിച്ച കേസില്‍ സനാതനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button