KeralaLatest NewsNews

കഞ്ചാവ് ദിവ്യ ഔഷധം; നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം

തിരുവനന്തപുരം: കഞ്ചാവ് ചില രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും ഇത് നിയമവിധേയമാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കളുടെ കൂട്ടായ്മ. തിരുവനന്തപുരത്തെ മാനവീയം വീധിയിലാണ് പ്രകടനം നടത്തിയത്. ഇതില്‍ 25ഓളം യുവതി-യുവാക്കള്‍ പങ്കെടുത്തു. രാജ്യവ്യാപകമായി 16ലേറെ നഗരങ്ങളില്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഭാഗമായാണ് കേരളത്തിലും രണ്ട് നഗരങ്ങളില്‍ പ്രകടനം നടത്തിയത്.
 
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഭേദപ്പെടുത്താന്‍ കഞ്ചാവിന് സാധിക്കും എന്നാണ് ഇവര്‍ പറയുന്നത്. ചികത്സയ്ക്കായുള്ള ആവശ്യങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കണം, ഇന്ത്യയുടെ പാരമ്പര്യമാണ് കഞ്ചാവ്, അഥര്‍വവേദത്തില്‍ കഞ്ചാവിനെ കുറിച്ച് പറയുന്നുണ്ട്. കഞ്ചാവിന്റെ ഔഷധഗുണം നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും ഇവര്‍ പറയുന്നു.
 
സ്വാതന്ത്ര്യത്തിന് ശേഷം യഥേഷ്ടം കഞ്ചാവ് ഉപയോഗിക്കാമായിരുന്നു. പിന്നീട് 1985ലാണ് കഞ്ചാവ് നിയമവിരുദ്ധമായത്. അമേരിക്കന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കഞ്ചാവ് നിയമ വിരുദ്ധമാക്കിയത്. ആരോഗ്യത്തിന് ഹാനികരമായ മദ്യവും സിഗരറ്റും ഉപയോഗിക്കാം എന്നാല്‍ ഔഷധഗുണമുള്ള കഞ്ചാവ് ഉപയോഗിക്കാനാകില്ലെന്നും കൂട്ടായ്മ ആരോപിക്കുന്നു.
image courtesy: mangalam online

shortlink

Related Articles

Post Your Comments

Related Articles


Back to top button