Latest NewsNewsIndia

ജനങ്ങളെ ഭയചകിതരാക്കി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് : രാജ്യമെങ്ങും റെഡ് അലര്‍ട്ട്

ജമ്മുകശ്മീര്‍ : രാജ്യത്തെ ജനങ്ങളെ ഭയചകിതരാക്കി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കി ഇന്റലിജന്റ്‌സ്. ഇതിനെത്തുടര്‍ന്ന് ജമ്മു-കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ നുഴഞ്ഞു കയറുമെന്നാണു മുന്നറിയിപ്പ്. ഇതു സംബന്ധിച്ച സൂചന പൊലീസിനും കൈമാറിയിട്ടുണ്ട്.

അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ മൂന്നോ നാലോ ഭീകരര്‍ തമ്പടിച്ചിട്ടുള്ളതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നു വിവരം ലഭിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ ഔട്‌പോസ്റ്റുകള്‍ക്കൊന്നിനു സമീപത്തായാണ് ഇവരുടെ താവളം. ഈ സാഹചര്യത്തില്‍ പൊലീസും സുരക്ഷാസേനയും ജാഗ്രതയോടെയിരിക്കണമെന്നാണു നിര്‍ദേശം.

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്കും ഇതില്‍ പങ്കാളിത്തമുണ്ട്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണു ലക്ഷ്യം. ഒപ്പം സുരക്ഷാസേനാകേന്ദ്രങ്ങളെയും ഭീകരര്‍ ലക്ഷ്യം വച്ചിട്ടുള്ളതായി ഇന്റലിജന്റ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അതിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു പ്രകോപനപരമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഇതു നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണെന്ന് ജമ്മു സോണ്‍ ഐജി എസ്.ഡി.സിങ് ജംവാല്‍ പറഞ്ഞു.

പാക് ഷെല്ലാക്രമണം തുടരുന്നതിനാല്‍ കഴിഞ്ഞ ദിവസം മേഖലയില്‍ ‘റെഡ് അലര്‍ട്’ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ നിന്ന് ആയിരക്കണക്കിനു പേരാണ് ഒഴിഞ്ഞു പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button