Latest NewsNewsIndia

ഗുജറാത്ത് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരന്‍ ‘ഇന്ത്യന്‍ ബിന്‍ലാദന്‍’ പിടിയില്‍ : വേഷം മാറാനും ബോംബ് നിര്‍മാണത്തിലും അഗ്രഗണ്യന്‍

ന്യൂഡല്‍ഹി: പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന ഗുജറാത്ത് സ്‌ഫോടനക്കേസ് പ്രതിയും സിബി ഐഎം ഭീകരനുമായ അബ്ദുല്‍ സുഭാന്‍ ഖുറേഷി അറസ്റ്റില്‍. സുദീര്‍ഘമായ ഒരു വെടിവെയ്പ്പിന് ശേഷം ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ 21 സ്‌ഫോനടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഖുറേഷിയെ പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവിലാണ് പോലീസ് പൊക്കുന്നത്.

അഹമ്മദാബാദിലെ 2008 ജൂലൈ 26 ലെ സ്‌ഫോടനക്കേസില്‍ പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു ടെലിവിഷന്‍ ചാനലിന് വന്ന ഇ മെയിലുമായി ബന്ധപ്പെട്ടാണ് ഖുറേഷിയെ ആദ്യമായി ഗുജറാത്ത് പോലീസ് സംശയിച്ചു തുടങ്ങിയത്. അഹമ്മദാബാദ് സ്‌ഫോടനത്തിന് പിന്നാലെ ഡല്‍ഹി, ബംഗലുരു 2006 ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ ബോംബിംഗ് എന്നീ ഭീകരാക്രമണങ്ങളുമായി എന്‍ഐഎ തേടുന്ന ഭീകരന്‍ കൂടിയാണ്.

ഗുജറാത്ത് എടിഎസും അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിനെ ബന്ധപ്പെടുകയായിരുന്നു. ആള്‍മാറാട്ടം നടത്തുന്ന കാര്യത്തില്‍ അഗ്ര ഗണ്യനായ ഖുറേഷിയെ ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പല തവണയാണ് ആള്‍മാറാട്ടത്തിലൂടെ ഖുറേഷി പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. സീനിയര്‍ ഇന്റലിജന്റ് ഓഫീസര്‍മാരെ പോലും ഇയാള്‍ വഞ്ചിച്ചു രക്ഷപ്പെടുന്നത് പതിവായിരുന്നു. ആള്‍മാറാട്ടത്തിനൊപ്പം ബോംബ് നിര്‍മ്മാണത്തിലും വിദഗ്ദ്ധനായിരുന്നു ഖുറേഷി. ബംഗലുരുവിലെയും ഹൈദരാബാദിലെയും ഉയര്‍ന്ന ഐടി കമ്പനികളില്‍ ജോലി ചെയ്തതിന് പിന്നാലെയാണ് ബോംബ് വിദഗ്ദ്ധനായി മാറിയത്്.

മഹാരാഷ്ട്രക്കാരനായ ഖുറേഷി സിമിയില്‍ കമാന്ററായിരിക്കെയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപിച്ചത്. അഹമ്മദാബാദിലൂം സൂററ്റിലുമായി ഇയാള്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളില്‍ 21 ബോംബുകളായിരുന്നു ഇയാള്‍ വെച്ചിരുന്നത്. ഒരു യുഎസ് വൈഫൈ ഉപയോഗിച്ച് ഒരു ടെലിവിഷന്‍ ചാനലിന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെയില്‍ അയച്ചതോടെയാണ് കേസില്‍ സംശയിക്കപ്പെടാന്‍ തുടങ്ങിയത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരം കിട്ടിയതോടെ ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു വിവിധ അന്വേഷണ ഏജന്‍സികള്‍.

shortlink

Post Your Comments


Back to top button