KeralaLatest NewsNews

ഭൂമിയില്‍ ഭൂകമ്പങ്ങളും അഗ്നി പര്‍വ്വത സ്ഫോടനങ്ങളും ഉണ്ടാകും, തിരമാല ഉയരും; ചുവന്ന ചന്ദ്രന്‍ ജനുവരി 31 ന്

തിരുവനന്തപുരം: ഈ മാസം വീണ്ടുമൊരു പൂര്‍ണചന്ദ്രനും പ്രത്യക്ഷപ്പെടും അതും 31 ന്. ജനുവരി രണ്ടിന് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മാസം രണ്ടു പൂര്‍ണചന്ദ്രന്‍ സാന്നിധ്യമറിയിക്കുന്നതിനാല്‍ 31ലെ പൂര്‍ണചന്ദ്രന്‍ ‘നീലചന്ദ്രന്‍’ ആയിരിക്കും. ഭൂമിയിലെ മലിനീകരണത്തിന്റെ തോതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്നത്തെ ദിവസം ചന്ദ്രന്‍ ചുവക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ബ്ലഡ് മൂണ്‍ പ്രതിഭാസം ദൃശ്യമാകും. സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍ തുടങ്ങിയ പ്രതിഭാസങ്ങളും ഇതേ ദിവസം തന്നെയുണ്ടാകും

ജനുവരി 31നാണ് ചന്ദ്രന്‍ ചോരയുടെ നിറത്തിലായിരിക്കും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇത് മനുഷ്യരാശിക്ക് ആഹ്ലാദിക്കാനുള്ള നിമിഷമല്ലെന്നും ഭൂമിയിലെ അമിതമായ മലിനീകരണം കാരണം സംഭവിക്കുന്നതാണെന്നും ശാസ്ത്ര ലോകം വിശദീകരിക്കുന്നു. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം ഉണ്ടാവുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികളാണ് ചന്ദ്രന് ചുവപ്പ് നിറം നല്‍കുന്നത്. എന്നാല്‍ ഇത്തവണ ഭൂമിയിലെ അമിതമായ മലിനീകരണത്തിന്റെ ഭാഗമായുണ്ടായ പൊടിപടലങ്ങള്‍ കാരണം ചന്ദ്രന്റെ ചുവപ്പു നിറം കൂടുമെന്നും ഇത് ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസത്തിലേക്ക് വഴി വയ്ക്കുമെന്നുമാണ് പ്രവചനം.

ഇന്ത്യയില്‍ 1963, 1982 വര്‍ഷങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമായിട്ടുണ്ട്. അമേരിക്കയില്‍ 150 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഗ്രഹണ ചന്ദ്രന്‍ ദൃശ്യമാകാന്‍ പോകുന്നത്. ബ്ലഡ് മൂണിനെ ഭയപ്പെടേണ്ടതില്ലെന്നും ഭൂമിയുടെ പരിക്രമണം കൊണ്ടുള്ള സാധാരണ പ്രതിഭാസമാണിതെന്നുമാണ് വാനനിരീക്ഷകരുടെ അഭിപ്രായം. സാധാരണ അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍ ഭൂമിയില്‍ ഭൂകമ്പങ്ങളുണ്ടാകുന്നതും തിരമാല ഉയരുന്നതും അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഇത് ലോകാവസാനവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്നും വിശദീകരണമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button