KeralaLatest NewsNews

ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് ദിലീപിന് അറിയാം; പ്രോസിക്യൂഷന്‍

കൊച്ചി : പള്‍സര്‍ സുനി നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്ന് പ്രോസിക്യൂഷന്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്നും ഈ ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

കോടതിയില്‍ വെച്ച്‌ പരിശോധിച്ചപ്പോള്‍ ദൃശ്യത്തിലെ സ്ത്രീശബ്ദം കേട്ടതാണെന്ന ദിലീപിന്റെ വാദം തെറ്റാണ്. അത് അത്യാധുനിക ലാബില്‍ സൂക്ഷമ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. ശബ്ദം പരിശോധിക്കാന്‍ വേണ്ടിയായിരുന്നോ ദിലീപിന്റെ വിദേശയാത്ര എന്ന് സംശയമുണ്ട്. ദിലീപ് നല്‍കിയ പരാതിയിലൂടെ, ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നു.

read also: എല്ലാത്തിനും പിന്നില്‍ പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റേയും തന്ത്രം : മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കും: ദിലീപ് അനുകൂല പ്രചാരണം ശക്തം

പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രതിഭാഗത്തിന് നല്‍കാവുന്ന 71 രേഖകളുടെ പട്ടികയും, നല്‍കാനാകാത്ത രേഖകളുടെ പട്ടികയും സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ ചൂണ്ടിക്കാട്ടിയത് നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്.

ദിലീപ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ്. ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രം എടുത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. ദിലീപ് ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ അപമാനിക്കാന്‍ ശ്രമിച്ചു. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും ആവശ്യപ്പെട്ടു. കേസില്‍ പ്രതിഭാഗം വാദത്തിനായി ഈ മാസം 25 ലേക്ക് മാറ്റി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button