Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BUDGET-2018

കേന്ദ്ര ബജറ്റ് ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾക്ക് ​ഗുണകരമാകുമോ?

ബഡ്ജറ്റ് 2018 ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പദ്ധതികൾക്ക് നികുതി ഇളവ് ഉണ്ടാകുമോ ? ഇൻഷുറൻസിനെ ജിഎസ്ടി പരിധിയിൽ നിന്നെങ്കിലും ഒഴിവാക്കുമോ എന്ന് കാത്തിരിക്കുകയാണ് ഇൻഷുറൻസ് കമ്പനികൾ.

സാമൂഹ്യ സുരക്ഷ

2018ലെ കേന്ദ്ര ബജറ്റിൽ ഇൻഷുറൻസ് മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും മറ്റ് രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സാമൂഹ്യ സുരക്ഷയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കണമെന്നും പോളിസി ബസാർ.കോമിന്റെ സഹസ്ഥാപകനും സിഇഒയുമായ യാസിഷ് ദാഹിയ വ്യക്തമാക്കി.

ആദായ നികുതി ആനുകൂല്യം

ഇൻഷുറൻസ് മേഖലയ്ക്ക് ആദായ നികുതി ആനുകൂല്യം തുടരുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ചില‍ർ ടേം ഇൻഷുറൻസിന് മാത്രമാണ് നികുതിയിളവ് പ്രതീക്ഷിക്കുന്നത്.

എല്ലാവർക്കും ലൈഫ് ഇൻഷുറൻസ്

ഓരോ കുടുംബവും ലൈഫ് ഇൻഷുറൻസ് നിർബന്ധമായും എടുക്കേണ്ടതാണ്. കാരണം ലൈഫ് ഇൻഷുറൻസിന് ജീവിതത്തിൽ അത്രയധികം സ്വാധീനമുണ്ടെന്ന് ബജാജ് ക്യാപിറ്റൽ വിസിയും എംഡിയുമായ സഞ്ജീവ് ബജാജ് വ്യക്തമാക്കി.

ജിഎസ്ടിക്ക് ശേഷം

ജിഎസ്ടി (ഗുഡ് ആൻഡ് സർവീസസ് ടാക്സ്) പ്രാബല്യത്തിൽ വന്നതിന് ശേഷം ഇൻഷുറൻസിന്റെ നികുതി വ‍ർദ്ധിച്ചിരുന്നു. 3 മുതൽ 18 ശതമാനം വരെയാണ് നികുതിയിൽ വ‍ർദ്ധനവുണ്ടായത്.

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ

130 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയിൽ വെറും 3.11 കോടി ജനങ്ങൾ മാത്രമാണ് മെയ് 2017 വരെയുള്ള കണക്കനുസരിച്ച് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളൂ.പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന ഇന്ത്യയിലെ സാമൂഹ്യ സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും വാർഷിക വരുമാനം ഏകദേശം 5 ലക്ഷം രൂപ വരെയുള്ള ശരാശരി കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകാൻ കവറേജ് തുക പരിമിതമാണെന്നാണ് ക്രോസ് സെൽ ലാൻഡ്മാർക്ക് ഇൻഷുറൻസ് ബ്രോക്കേഴ്സ് ഇവിപിയും ഹെഡുമായ വിനയ് തലുജയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button