
ഇന്നത്തെ യുവതലമുറയ്ക്ക് അറേഞ്ച്ഡ് മാര്യേജിനേക്കാൾ താൽപര്യം പ്രണയവിവാഹത്തോടാണ്. എന്നാൽ അറേഞ്ച്ഡ് മാര്യേജാണ് നല്ലതെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിന്റെ കാരണങ്ങൾ നോക്കാം. രണ്ട് പേരുടെയും കുടുംബങ്ങൾ വിവാഹം തീരുമാനിക്കുന്നതിനാൽ നിങ്ങളുടെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം ഏതാണ്ട് ഒരുപോലെയായിരിക്കും. ഒരുപോലത്തെ ജീവിതരീതി ,ധാർമ്മിക മൂല്യങ്ങൾ ,അഭിരുചി എന്നിവയെല്ലാം ഒരുപോലെ ആയതിനാൽ ദമ്പതികൾക്ക് പരസ്‌പരം അടുക്കാൻ എളുപ്പമാണ്.
വിവാഹത്തിന് മുൻപ് നിങ്ങൾ മറ്റേ കുടുംബത്തിന്റെ പശ്ചാത്തലം ,അവസ്ഥ ,ഇഷ്ടങ്ങൾ ,ഇഷ്ടക്കേടുകൾ ,എന്നിവയെല്ലാം നോക്കിയ ശേഷമായിരിക്കും നിങ്ങൾ സംസാരിക്കുന്നത്. ആ വ്യക്തിയെ നന്നായി അറിയാത്തതു കൊണ്ട് പ്രതീക്ഷയുടെ അളവും കുറവായിരിക്കും .ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും. അമിതമായ പ്രതീക്ഷകൾ ദോഷം ചെയ്യും. എങ്ങനെ ഒരു വിവാഹജീവിതം മംഗളമായിരിക്കുമെന്നും ,എങ്ങനെ മറ്റൊരു കുടുംബവുമായി ജീവിക്കണമെന്നും നമ്മുടെ മാതാപിതാക്കൾക്കറിയാം. കൂടാതെ പങ്കാളിയുടെ മാതാപിതാക്കളുടെ സ്നേഹം നേടിയെടുക്കാനും നിങ്ങൾക്ക് എളുപ്പത്തിൽ കഴിയും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments