
പൂനെ: 80 വയസുള്ള വൃദ്ധയെ വീട്ടില്‍ വച്ച് യുവാവ് ബലാത്സംഗം ചെയ്തു. പൂനെയിലെ താല്‍വഡെയിലാണ് സംഭവം ഉണ്ടായത്. ജനുവരി 13നാണ് ഇന്ത്യയെ തന്നെ നാണക്കേടിലേക്ക് തള്ളി വിടുന്ന സംഭവം നടന്നത്. പ്രതിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
പീഡന വിവരം വൃദ്ധ മകനോട് പറയുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിയും നല്‍കി. പരാതി ലഭിച്ച ഉടന്‍ അന്വേണം ആരംഭിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചുവെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Post Your Comments