Latest NewsNewsIndia

ബാലികയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച 39 വയസുകാരന്‍ പിടിയില്‍

തിരുച്ചിറപ്പള്ളി: ബാലികയെ വിവാഹം കഴിക്കാൻ ശ്രമിച്ച 39 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിക്ക് സമീപമാണ്. ഇയാളുടെ ശ്രമം ആര്‍ത്തവം പോലും ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായിരുന്നു. പോലീസ് എത്തി രക്ഷിച്ച പെണ്‍കുട്ടിയെ സര്‍ക്കാര്‍ റിസപ്ഷന്‍ ഹോമിലേക്ക് മാറ്റി.

read more: ഭിക്ഷാടനമാഫിയയുടെ കൈയിൽ അകപ്പെട്ട പിഞ്ചുബാലികയെ രക്ഷിച്ച് സാമൂഹ്യപ്രവർത്തക

പോലീസ് ശൈശവ വിവാഹം തടഞ്ഞത് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ്. പോലീസിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടക്കാന്‍ പോകുന്നതായി രഹസ്യ സന്ദേശം ലഭിച്ചിരുന്നു. നാലാംക്ലാസ്സിൽ പഠിക്കുന്ന പെണ്‍കുട്ടിയെ അവളേക്കാള്‍ 30 വയസ് കൂടുതലുള്ളയാള്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു രഹസ്യസന്ദേശം. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button