അന്തരീക്ഷ മലിനീകരണം മഹാനഗരങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്. അടുത്തിടെ ഡല്‍ഹിയിലും വായുഗുണനിലവാരം അപകടകരമാംവിധം താഴ്ന്നിരുന്നു. ഈ സാഹചര്യം നേരിടാന്‍ പുതിയ സാങ്കേതികവിദ്യയുമായി രംഗത്തു വന്നിരിക്കുകയാണ് ചൈന.
ലോകത്തിലെ ഏറ്റവും വലിയ വായുശുദ്ധീകരണി എന്ന അവകാശവാദവുമായി ദക്ഷിണ ചൈനയിലെ ഷാങ്ക്‌സി പ്രവിശ്യയിലാണ് 100 അടി ഉയരമുള്ള (328 അടി) ടവര്‍ സ്ഥിതി ചെയ്യുന്നത്.
ഇതിലൂടെ വായുമലിനീകരണം 15 % വരെ കുറയ്ക്കാന്‍ കഴിയും എന്നാണ് വിലയിരുത്തപ്പടുന്നത്. 2016 ല്‍ സ്‌മോഗ്ഫ്രീ ടവര്‍ എന്നപേരില്‍ ഇതിന്റെ ചെറുമാതൃക ബെയ്ജിങ്ങില്‍ തയാറാക്കിയിരുന്നു. കൂടുതല്‍ ഉയരത്തിലേക്ക് പണിതു കെട്ടിടത്തിന്റെ പ്രവര്‍ത്തനശേഷി ഉയര്‍ത്തുകയും ചെയ്യാം. ഇന്ത്യയിലടക്കം ഭാവിയില്‍ ഇത്തരം ഭീമന്‍ എയര്‍ പ്യൂരിഫയറുകള്‍ ഉയര്‍ന്നേക്കാം.
Post Your Comments