KeralaLatest NewsNews

കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം വരട്ട് തത്വശാസ്ത്രത്തെ മുറുകെ പിടിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ലെന്ന് വി.എസിന്റെ മുന്‍ പി.എ. സുരേഷ്

 

കൊച്ചി: സിപിഎം-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച അടവുനയത്തില്‍ വി.എസിന്റെ നിലപാടിനെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്റെ മുന്‍ പി.എ എ. സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച രാഷ്ട്രീയ പ്രമേയത്തിന്‍ മേലുള്ള അഭിപ്രായ വ്യത്യാസത്തെ കേവലം യെച്ചൂരി-കാരാട്ട് തര്‍ക്കമായി മാധ്യമങ്ങള്‍ ചുരുക്കി കാണുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി ഒരു രാജ്യവിപത്തായി മാറുന്നെന്നും മോദി തികഞ്ഞ ജനവിരുദ്ധ ഭരണാധികാരിയായി മാറിയതും രാജ്യത്ത് ഫാസിസം കൊടിക്കുത്തി വാഴുന്നതും കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം തിരിച്ചറിയാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനത്തെയും ഭരിക്കുന്ന ബിജെപി എന്ന വിപത്തിലെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കേണ്ട ഈ നിര്‍ണായക കേന്ദ്ര കമ്മിറ്റിയില്‍ കാലം ആവശ്യപ്പെടുന്ന ദൗത്യം ഏറ്റെടുക്കാത്തത് വരട്ടു തത്വവാദമാണെന്നും അദ്ദേഹം പറയുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചത് മുതല്‍ കേന്ദ്ര കമ്മിറ്റി രണ്ട് തട്ടിലാണ്. യുപിഎയ്ക്ക് പിന്തുണ പിന്‍വലിക്കുന്നതിനെ ബംഗാള്‍ ഘടകം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, അത് മുഖവിലയ്‌ക്കെടുക്കാത്തതിന്റെ പരിണിത ഫലം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും സുരേഷിന്റെ ഫേസ്ബുക്കില്‍ പറയുന്നു.

സുരേഷിന്റെ ഫെയ്‌സ്ബുക്കിന്റെ പൂര്‍ണ രൂപം

സി പി എം ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ വെച്ച് നടക്കാന്‍ പോകുന്നു…..പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം തയ്യാറാക്കാന്‍ കൊല്‍ക്കത്തയില്‍ കേന്ദ്രകമ്മറ്റി യോഗം നടക്കുന്നു… വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യം വേണമോ എന്നത് സംബന്ധിചാണ്…
ഈ തര്‍ക്കം കാരാട്ട് യെച്ചൂരി തര്‍ക്കം എന്ന നിലയ്ക്ക് മാധ്യമങ്ങള്‍ ചുരുക്കി കാണുന്നു. സത്യത്തില്‍ വിഷയം ഉടലെടുത്തത് ഒന്നാം യൂ പി എ സര്‍ക്കാരിന്റെ ആണവ കരാറുമായി ബന്ധപ്പെട്ടാണ്… അന്ന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കുന്ന പ്രശനത്തില്‍ കേന്ദ്ര കമ്മിറ്റി രണ്ടു തട്ടിലായിരുന്നു…ബംഗാള്‍ ഘടകം ഒന്നടങ്കം പിന്തുണ പിന്‍വലിക്കുന്നതിനു പൂര്‍ണ്ണമായും എതിര്‍പ്പ് ആയിരുന്നു… സിങ്ങൂര്‍…നന്ദിഗ്രാം പ്രശ്‌നം കത്തി നില്‍ക്കുന്ന കാലം മമത ബാനര്‍ജിയെ ഇല്ലാതാക്കാന്‍ ബംഗാളില്‍ ഇടതു പക്ഷത്തിനു കോണ്‍ഗ്രസ് കൂടിയേ തീരൂ…എന്നത് ആയിരുന്നു ബംഗാള്‍ സഖാക്കളുടെ വാദം. യെച്ചൂരിയും ആ നിലപാടില്‍… സ്വാഭാവികമായും പ്രായോഗിക രാഷ്ട്രീയം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാരാട്ട് ഇതിനെ എതിര്‍ത്തു ഫലത്തില്‍ പിന്തുണ പിന്‍വലിച്ചു.. ഒരു അഖിലേന്ത്യാ ജാഥ കാരാട്ട് നയിച്ചു.. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ എം പി മാരുടെ എണ്ണം നേര്‍ പകുതിയിലും താഴെ ആയി.. ബംഗാളില്‍ എം എല്‍ എ മാരുടെ എണ്ണം ദയനീയ മായി ചുരുങ്ങി…

കേവലം യെച്ചൂരി പ്രകാശ് തര്‍ക്കം എന്നതില്‍ ഉപരി… ഇന്ത്യ ഫാസിസത്തിന്റെ പിടിയില്‍ അമര്‍ന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിയാതേ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം പോകുന്നു എന്നത് ഭീതി ജനകമാണ്.. ബി ജെ പി ഒരു രാജ്യ വിപത്തായി….മോഡി ഒരു തികഞ്ഞ ജനവിരുദ്ധ ഭരണധികാരി ആയി മാറി കഴിഞ്ഞിരിക്കുന്നു… ഇന്ത്യ യെ സ്‌നേഹിക്കുന്ന എല്ലാ മതേതര രാഷ്ട്രീയ ശക്തികളും ഒന്നിക്കാന്‍ കാലം ആവശ്യപ്പെടുന്നു… ഫാസിസം കൊടി കുത്തി വാഴുന്ന ഈ കെട്ട കാലത്ത് സെക്കുലര്‍ രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കേണ്ട സി പി എം വെറും വ്യക്തി കേന്ദ്രികൃത തമായ ചര്‍ച്ച ക്ക് സി സി യുടെ വിലപ്പെട്ട സമയം പാഴാക്കുന്നു….. നമ്മുടെ വീട്ടില്‍ തീ പടരുന്നു എന്ന് കരുതുക കിണര്‍ ഉള്ളത് കേവലമായ ഒരു ചെറിയ ശത്രു വിന്റെ വീട്ടില്‍ ആണെങ്കില്‍ തീ അണക്കേണ്ടതു അനിവാര്യമാണ് എന്നത് കൊണ്ട് തന്നെ ഏറ്റവും വലിയ ശത്രു ആയ തീ അണക്കാനുള്ള വെള്ളം ആ വീട്ടിലെ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല തീ പടര്‍ന്നാല്‍ അത് സര്‍വനാശത്തില്‍ കലാശിക്കും എന്നത് കൊണ്ട് തന്നെ…. ഒരു ചെറിയ ഉപമ പറഞ്ഞു എന്നേയുള്ളൂ….. 19,, സംസ്ഥാനം ഭരിക്കുന്ന ബി ജെ പി എന്ന വിപത്തിനെ നേരിടാന്‍ സര്‍വ്വ അടവും പയറ്റാന്‍ പാര്‍ട്ടിയെ സജ്ജമാക്കി നിര്‍ത്തേണ്ട നിര്‍ണ്ണായക കേന്ദ്ര കമ്മിറ്റി .. കാലം ആവശ്യപ്പെടുന്ന ദൗത്യം ഏറ്റെടുക്കാതേ പോകുന്നത് വരട്ടു തത്വംവാദം തന്നെയാണ്……..

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button