കൊൽക്കത്ത ; കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന രേഖ കേന്ദ്ര കമ്മിറ്റി തള്ളിയതിൽ വിജയമോ പരാജയമോ എന്നൊന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ബിജെപിയെ മുഖ്യശത്രുവാക്കാനുള്ള രേഖയാണ് അംഗീകരിച്ചത്. പാർട്ടി കോൺഗ്രസാണ് അടവുനയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കോൺഗ്രസ് ബന്ധം സംബന്ധിച്ച് സിസിയിൽ വോട്ടെടുപ്പ് നടന്നു. 31 പേർ രേഖയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ 55 പേരാണ് എതിർത്തത്. കരട് രാഷ്ട്രീയ പ്രമേയ രേഖ ചില ഭേദഗതികളോടെയാണ് അംഗീകരിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് ജനറൽ സെക്രട്ടറിയായി തുടരാൻ തീരുമാനിച്ചതെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്തെ വർഗീയമായി വിഭജിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് യെച്ചൂരി വിമർശിച്ചു. ബിജെപി തന്നെയാണ് സിപിഎമ്മിന്‍റെ മുഖ്യശത്രു. ത്രിപുരയിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാൻ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു.
Read also ;സി.പി.എം കേന്ദ്രനേതൃത്വത്തില്‍ വിള്ളല്‍ : കോണ്‍ഗ്രസുമായി സഹകരണം : യെച്ചൂരിയെ തള്ളി കാരാട്ടും സംഘവും :
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments