ഡൽഹി: എട്ടുവയസ്സിൽ താഴെയുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും പാസ്പോർട്ട് അപേക്ഷ ഫീസ് കുറക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാധാരണ നിരക്കിനേക്കാൾ 10 ശതമാനം കുറക്കാനാണ് തീരുമാനം.മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം പാസ്പോർട്ട് അപേക്ഷകളുടെ എണ്ണത്തിൽ 19 ശതമാനം വർധനയുണ്ടായെന്നും അറിയിച്ചു.
ഉൾനാടൻ പ്രദേശക്കാർക്ക് വരെ പാസ്പോർട്ട് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ പദ്ധതി ഒരുങ്ങി.വേഗത്തിലും സുതാര്യമായും അപേക്ഷകൾ കൈകാര്യംചെയ്യാൻ നടപടിക്രമങ്ങൾ പരിഷ്കരിക്കും. അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്ന തീരുമാനം ഇതിന്റെ ഭാഗമാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments