Latest NewsNewsIndia

സി.പി.എമ്മില്‍ പൊട്ടിത്തെറി :  ആഭ്യന്തരകലഹം രൂക്ഷം സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങി യെച്ചൂരി

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നും രാഷ്ട്രീയ നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നുമുള്ള നിലപാടില്‍ കാരാട്ട് പക്ഷം ഉറച്ചു നിന്നതോടെയാണ് തീരുമാനം വോട്ടെടുപ്പിലേക്ക് നീങ്ങയത്. തന്റെ രേഖ വോട്ടിനിട്ട് തള്ളിയാല്‍ രാജി ആലോചിക്കേണ്ടി വരുമെന്ന് യെച്ചൂരി വ്യക്തമാക്കി.

പോളിറ്റ് ബ്യൂറോയിലാണ് യെച്ചൂരി നിലപാട് അറിയിച്ചത്. അതേസമയം സെക്രട്ടറി സ്ഥാനം രാജിവയ്ക്കരുതെന്ന് പി.ബി യെച്ചൂരിയോട് ആവശ്യപ്പെട്ടു. രാജി വയ്ക്കുന്നത് മോശം പ്രവണത ഉണ്ടാക്കുമെന്നും പി.ബി വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടുള്ള ബദല്‍ രേഖ തള്ളിയാലും ജനറല്‍ സെക്രട്ടറി സ്ഥാനം യെച്ചൂരി രാജി വയ്‌ക്കേണ്ടതില്ലെന്ന് ബംഗാള്‍ ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യെച്ചൂരിയെ പിന്തുണയ്ക്കുന്ന വി.എസ്. അച്യുതാനന്ദന്റെ കുറിപ്പ് മാറ്റി നിര്‍ത്തിയാല്‍ കേരള ഘടകവും കാരാട്ടിനൊപ്പമാണ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍ പരാജയപ്പെട്ടശേഷം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മിക പ്രശ്‌നമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ മണിക് സര്‍ക്കാര്‍ സമവായ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button