KeralaLatest NewsNews

ഗരുഡ് സഞ്ചാരിയുടെ ചിറകൊടിഞ്ഞിട്ട് ആറുമാസം

കൊച്ചി: ഗരുഡ് സഞ്ചാരിയുടെ ചിറകൊടിഞ്ഞിട്ട് ആറുമാസം. കെ.എസ്.ആര്‍.ടി.സി എണ്‍പതു ലക്ഷം വിലകൊടുത്തു വാങ്ങിയ വോള്‍വോ ബസ് ആക്രിവിലയ്ക്കു വില്‍ക്കാനുള്ള നീക്കത്തിലാണ് എന്നാണു വിവരം. ആറുവര്‍ഷം മുമ്പ് വാങ്ങിയ ബസ് ഗ്യാരേജില്‍ തുരുമ്പെടുത്തു തുടങ്ങി.

ആക്രിപ്പട്ടികയിലേക്ക് എത്തിയത് മാസങ്ങള്‍ക്കു മുമ്പുവരെ ആലപ്പുഴ ഡിപ്പോയില്‍ നിന്നു ബംഗളൂരുവിലേക്കു സര്‍വീസ് നടത്തിയ ഗരുഡ് സഞ്ചാരി വോള്‍വോ (ആര്‍.എ. 102) ബസാണ്. തകരാറായി വഴിയിലായതോടെ വോള്‍വോ ബസ് തകരാര്‍ പരിഹരിക്കുന്ന അരൂരിലെ ഡിപ്പോയിലായി പിന്നീട് കുറേനാള്‍. നിസാരപണികള്‍ തീര്‍ത്ത് ആറുമാസം മുമ്പ് എറണാകുളത്തെത്തിച്ചെങ്കിലും സര്‍വീസിന് ഇറക്കിയില്ല. പിന്നീട് ബാറ്ററി കേടാകുകയും രണ്ടാഴ്ച മുമ്പുവരെ എറണാകുളം ഡിപ്പോയുടെ വഴിയോരത്തു കിടക്കുകയും ആയിരുന്നു. ഇപ്പോള്‍ മറ്റൊരു ബസിന്റെ ബാറ്ററി ഘടിപ്പിച്ചു ഗ്യാരേജിലെത്തിച്ചിരിക്കുകയാണ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments


Back to top button