ന്യൂഡല്‍ഹി• 2018 ല്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ച് സമ്പദ്ഘടനകളില്‍ ഒന്നാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണെന്നും ലോകത്തിലെ വികസിത രാജ്യങ്ങള്‍ 2-3 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോള്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുകയെന്നും സാങ്ന്‍റം വെല്‍ത്ത് മാനേജ്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
ആധാര്‍,ജന്‍ധന്‍,നോട്ട്‌നിരോധനം,ജിഎസ്ടി തുടങ്ങിയ പദ്ധതികള്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments