നെടുങ്കണ്ടം: പതിനൊന്നു വയസുകാരനു ചികിത്സാസഹായം എത്തിക്കാനെന്ന പേരിൽ രണ്ടു വർഷമായി പിരിവു നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. റാന്നി ഈട്ടിച്ചോട് മുക്കരണത്തിൽ വീട്ടിൽ സാംസണ് സാമുവലിനെ (59) ആണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. 2014ൽ രജിസ്റ്റർ ചെയ്ത മുക്കരണത്ത് കാരുണ്യാ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. തട്ടിപ്പുസംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
വൈകല്യം ബാധിച്ച പത്തനാപുരം സ്വദേശിയായ പതിനൊന്നു വയസുകാരനു ചികിത്സാസഹായം നൽകുന്നതിനെന്ന വ്യാജേനയാണ് കേരളത്തിൽ വ്യാപകമായി കരോക്കെ ഗാനമേള നടത്തിയായിരുന്നു ഇവർ പണം പിരിച്ചിരുന്നത്. കഴിഞ്ഞ ദിവസം മാത്രം ഹൈറേഞ്ച് മേഖലയിൽനിന്നു 13,000 രൂപയോളമാണ് ഇവർ പിരിച്ചത്. പിരിച്ചെടുത്ത പണം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments