കെയ്റോ: മാർച്ചിൽ നടക്കുന്ന ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തി നിലവിലെ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസീസി. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്. നേരത്തേതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അൽസീസി സൂചന നൽകിയിരുന്നു. അതിനിടെ, തെരഞ്ഞെടുപ്പിൽ സീസിക്കെതിരെ സ്ഥാനാർഥിയാകുമെന്ന് മുൻ ഈജിപ്ഷ്യൻ സൈനിക മേധാവി ജനറൽ സമി അനാനും അറിയിച്ചിട്ടുണ്ട്.
മാർച്ച് 26 മുതൽ 28 വരെയാണ് തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 29നാണ്. പ്രതിപക്ഷ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഖാലിദ് അലി, ബഹിരാകാശ ശാസ്ത്രഞജൻ എസ്സാം ഹെഗ്ഗി എന്നിവരും മത്സരരംഗത്തുണ്ട്.അറബ് വസന്താനന്തരം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുർസിയെ 2013ൽ അട്ടിമറിയിലൂടെ പുറത്താക്കിയാണ് സീസി അധികാരത്തിലെത്തിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments