
ഒട്ടാവ ; സിഖുകാരനെ വംശീയമായി അധിക്ഷേപിച്ചു. കാനഡയിലാണ് സംഭവം. പ്രിൻസ് എഡ്വാർഡ് ഐലന്റിലെ റോയൽ കനേഡിയൻ ലെഗിയോൻ ക്ലബ്ബിൽ വെച്ച് തന്റെ തലപ്പാവ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്ന് ജസ്വീന്ദർ സിംഗ് ധലിവാൾ പരാതിപ്പെട്ടു. ക്ലബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച പൂൾ കളിക്കാനെത്തിയപ്പോൾ ക്ലബ്ബ് മാനേജ്മെന്റിൽ ഒരാളെത്തി തലയിൽ കെട്ടിയിരുന്ന തലപ്പാവ്(പട്ക) മാറ്റാൻ ആവശ്യപ്പെട്ടു.ഇതിനെ ചോദ്യം ചെയ്തപ്പോൾ തങ്ങൾ പട്ക ബലമായി മാറ്റുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയാതായി ജസ്വീന്ദർ പറയുന്നു.
Read also ; പട്ടാപ്പകൽ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കളെ നന്നായി കൈകാര്യം ചെയ്ത് യുവതി ; വീഡിയോ കാണാം
ജസ്വീന്ദറിനെ മാനേജ്മെന്റിന്റെ വനിത പ്രതിനിധി നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നതോടെ സംഭവം വിവാദമായി. ഇതിനെ തുടർന്ന് ക്ലബ്ബ് അധികൃതർ പ്രതികരണവുമായി രംഗത്തെത്തി ജസ്വീന്ദറിന്റെ ലപ്പാവ് മതവുമായി ബന്ധപ്പെട്ടതാണെന്ന് അറിയില്ലായിരുന്നെന്നും സംഭവത്തിൽ ജസ്വീന്ദറിനോട് ക്ഷമ ചോദിക്കാൻ തങ്ങൾ തീരുമാനിച്ചെന്നും ക്ലബ്ബ് പ്രസിഡന്റ് സ്റ്റീഫൻ ഗാലന്റ് അറിയിച്ചു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments