സംസ്ഥാന സര്‍ക്കാരിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോ?ഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു മുന്നോടിയായി നിയമസഭാ സമ്മേളനം ഈ മാസം 22 മുതല്‍ ചേരും. ഇതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. 2018ലെ ബജറ്റ് കെട്ടിട നിര്‍മ്മാണ മേഖലയ്ക്കായിരിക്കും കൂടുതല്‍ പ്‌രയോജനം ചെയ്യുന്നത്.
ഈ വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ് നിര്‍മ്മാണ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് ഈ മേഖലയിലുള്ളവരുടെ കണക്കു കൂട്ടല്‍. പ്രത്യേകിച്ച് ചെറുകിട ഭവന നിര്‍മ്മാണ മേഖലയ്ക്കായിരിക്കും ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയത്രേ. സിമന്റിന്റെയും മറ്റും ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ്) 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. കൂടാതെ കോര്‍പറേറ്റ് ടാക്‌സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്, മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്‌സ് (മാറ്റ്) എന്നിവയും കുറയ്ക്കണമെന്നാണ് നിര്‍മ്മാണ മേഖലയിലുള്ളവരുടെ ആവശ്യം.
കോര്‍പ്പറേറ്റ് ടാക്‌സ് കോര്‍പ്പറേറ്റ് ടാക്‌സില്‍ 5 ശതമാനം ഇളവ് വരുത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാസങ്ങള്‍ക്ക് മുമ്പ് തന്നെ വാഗ്ദാനം ചെയ്തിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റായതിനാല്‍ ഇത് നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നികുതി ഇങ്ങനെ ഉദാഹരണത്തിന്, ഒരു കമ്പനിയുടെ നികുതി ബാധക വരുമാനം 100 കോടിയാണെങ്കില്‍, 30 കോടി രൂപ കോര്‍പ്പറേറ്റ് ടാക്‌സ് ആയി നല്‍കണം. 30 ശതമാനമാണ് ഇത്തരത്തില്‍ ടാക്‌സ് ആയി ലഭിക്കുന്നത്. ഇതില്‍ 5 ശതമാനം കുറച്ചാല്‍ 5 കോടി രൂപയാണ് കമ്പനിയ്ക്ക് ലാഭം ലഭിക്കുക.
ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ബജറ്റില്‍ സര്‍ക്കാര്‍ ഓഹരിയുടമകളില്‍ നിന്ന് ഈടാക്കുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. നികുതിയായി ഈടാക്കുന്ന ഉയര്‍ന്ന തുക, മൂലധന വരുമാനത്തിലുള്ള ഗണ്യമായ കുറവ് എന്നീ കാരണങ്ങളാലാണ് ഡിഡിടി കോര്‍പ്പറേറ്റുകള്‍ക്ക് തലവേദനയാകുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ ബജറ്റ് സമ്മേളനമായിരിക്കും ഇത്തവണത്തേത്. ാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടുമാണ് പാസാക്കലുമാണ് നടക്കാറ്. എന്നാല്‍ സമ്പൂര്‍ണ ബജറ്റ് സമ്മേളനം നടത്തുന്നതോടെ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള സമ്പൂര്‍ണ ചര്‍ച്ച സാമ്പത്തിക വര്‍ഷ ആരംഭത്തിന് മുന്ന് തന്നെ നടക്കും. ഇതോടെ പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായി നടിപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. മുമ്പ് വക്കം പുരുഷോത്തന്‍ ധനമന്ത്രി ആയിരുന്ന മുന്നണി സര്‍ക്കാരിലാണ് ഇതുപോലെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച സമീപകാല ചരിത്രമുള്ളത്.
Post Your Comments