ബ്ലഡ് മൂണ്‍ വരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രന്‍ ചുവന്ന നിറത്തിലാകും പ്രത്യക്ഷപ്പെടും. ജനുവരി 31 ന് രാത്രിയായിരിക്കും ഇത് സംഭവിക്കുക. ബ്ലഡ് മൂണ്‍ എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ഭൂമിയുടെ അന്തരീക്ഷം എത്രത്തോളം മലിനമാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യന്‍ സൂര്യോദയത്തിന്റെ സമയത്തും അസ്തമയത്തിന്റെ സമയത്തും ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്.
read also: സൂപ്പര്‍ മൂണ്‍ എത്തി; അത്ഭുതപ്പെടുത്തുന്ന കാഴ്ച
എന്നാല്‍ ഇത്തവണത്തെ ബ്ലഡ് മൂണിന് ഒരു പ്രത്യേകതയുണ്ട്. ഒറ്റ ദിനത്തില്‍ മൂന്ന് ചാന്ദ്ര പ്രതിഭാസങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. ബ്ലഡ് മൂണിനൊപ്പം ഒരേ ദിനത്തില്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസവും ബ്ലൂ മൂണും സംഭവിക്കും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്.
ഈ സമയത്ത് ചന്ദ്ര ബിംബത്തിന്റെ വലിപ്പം സാധാരണ ഗതിയില്‍ നിന്നും 14 ശതമാനം വരെ വലുതാകാറുണ്ട്. ബ്ലൂ മൂണ്‍ എന്നാല്‍ ഒരു മാസത്തിനുള്ളില്‍ വരുന്ന രണ്ടാമത്തെ പൗര്‍ണമിയാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments