വരാന്‍ പോകുന്ന ഫെബ്രുവരി ഒന്നിലെ യൂണിയന്‍ ബജറ്റില്‍ ധനമന്ത്രി കാർഷിക മേഖലയെ എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത്. സാധാരണ നിലയ്ക്കുള്ള ശതമാനം നിക്ഷേപക്കണക്കുകൊണ്ടാണെങ്കില്‍ അതൊരു വെറും വൃഥാ വ്യായാമമാണ്. മുമ്പും എല്ലാവരും ഇതുതന്നെയാണ് ചെയ്തിരുന്നത്. കാര്‍ഷിക മേഖലയിലെ നിക്ഷേപ ശതമാനത്തെക്കാള്‍ പ്രധാനം അതിന്റെ തരംതിരിച്ച കണക്കും പ്രത്യേക സാധ്യതകളും കണ്ടെത്തലാണ്. കാര്‍ഷികമേഖലയില്‍ ഒരു പ്രത്യേക ശതമാനം (നാല് ശതമാനമോ മറ്റോ) ലക്ഷ്യമിടുക അതിന് കുറേപണം നീക്കിവയ്ക്കുക. ഒടുവില്‍ ഒന്നും നടക്കാതെ ബജറ്റ് കാലാവധി തീരുക. ഇതൊക്കെ കോമാളിത്തരമാണെന്ന് സാധാരണക്കാര്‍ക്കുപോലുമറിയാം.
കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ബജറ്റിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചില പഠനങ്ങള്‍ ശ്രദ്ധേയമായ ചിലകാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഗ്രാമീണ ദുരിതത്തെ മനസിലാക്കാന്‍ അവര്‍ ഏതാനും സൂചികകള്‍ മുന്നോട്ടുവയ്ക്കുന്നു. കാര്‍ഷികരംഗത്തെ പരിഷ്‌കരിക്കുന്നതില്‍ കര്‍ഷകരുടെ പ്രത്യേക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതും പ്രധാനമാണ്.
ഭൂരഹിത തൊഴിലാളികളടങ്ങുന്ന ഏതാണ്ട് 54 ദശലക്ഷം കുടുംബങ്ങളുണ്ട് എന്നാണ് ഒരു പഠനം പറയുന്നത്.budgetചെറിയ തുണ്ടുകൃഷിയിടങ്ങളുള്ള കര്‍ഷക കുടുംബങ്ങളുളള ഭൂമി വിറ്റ് ഈ മേഖലതന്നെ വിടുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. വലിയൊരു ശതമാനത്തിന്റെ കൃഷിയിടങ്ങളും ബാങ്ക് പണയത്തിലാണ്.അതോടെ ജപ്തിയിലും ആത്മഹത്യയിലും എത്തുന്നു.
ഈ ബജറ്റ് ശ്രദ്ധിക്കേണ്ട അടിസ്ഥാനപ്രശ്‌നമിതാണ്. ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഗ്രാമീണ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലാണ്. സ്വകാര്യ മേഖല വേണ്ടത്ര നിക്ഷേപമുണ്ടാക്കുന്നില്ലെങ്കില്‍ പൊതുനിക്ഷേപം കാര്യമായി വര്‍ധിപ്പിക്കണം. ധനമന്ത്രി ഇതിലേക്ക് എത്തിപ്പെടുക എന്നതാണ് ശ്രദ്ധേയമായ കാര്യം.
Post Your Comments