Latest NewsIndiaNews

മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ മലയാളി യുവതിയെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ തട്ടിക്കൊണ്ടുപോയി; സംഭവം ലൗവ് ജിഹാദോ ?

മുംബൈ: മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ മംഗളുരുവില്‍ താമസക്കാരിയായ മലയാളി യുവതി രേഷ്മയെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും മംഗളുരു സ്വദേശിയുമായ സുനില്‍ നാഗേഷ് ഹെഗ്ഡ തട്ടിക്കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ നാഗേഷിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ ഇക്ബാലുമായി രേഷ്മ പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രേഷ്മ ഇക്ബാലിനൊപ്പം ഒളിച്ചോടിപ്പോവുകയായിരുന്നു.

Read Also: പ്രവാസി ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കൊച്ചുമുതലാളിയോടൊപ്പം ഒളിച്ചോടിയ പ്രവീണയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മുംബൈയില്‍ എത്തിയതിന് പിന്നാലെ രേഷ്മയെ കാണാതായി. തുടര്‍ന്ന് ഇക്ബാല്‍, കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രേഷ്മയെ തട്ടിക്കൊണ്ടുപോയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായത്. ഹെഗ്ഡെയുടെ അറസ്റ്റിനെ തുടര്‍ന്ന് രേഷ്മയെ കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം മംഗളുരുവിലേക്ക് അയച്ചു.

അതേസമയം ഈ സംഭവം ലൗവ് ജിഹാദ് ആണെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും ആരോപിച്ചു. കേരളത്തിലും കര്‍ണാടകയിലെ തീരദേശ ജില്ലകളിലും ലൗവ് ജിഹാദ് വ്യാപകമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വി.എച്ച്.പിയും ബജ്റംഗ്ദളും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button