Latest NewsIndiaNews

ആധാര്‍ സിമ്മുമായി ബന്ധിപ്പിച്ചില്ല; ആധാര്‍ പദ്ധതി ഡയറക്ടർക്ക് സംഭവിച്ചതിങ്ങനെ

ബെംഗളൂരു: യുഐഡിഎഐ പദ്ധതി ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ താത്ക്കാലികമായി വിഛേദിച്ചു. ആധാറുമായി മൊബൈല്‍ സിം ബന്ധിപ്പിക്കാത്തിനെത്തുടര്‍ന്നാണ് വിഛേദിത്. യുഐഡിഎഐ ഉദ്യോഗസ്ഥന് കണക്ഷന്‍ നഷ്ടപ്പെടുന്നത് സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന യുഐഡിഎഐയുടെ നിരന്തര ഓര്‍മ്മപ്പെടുത്തലിനിടയിലാണ്.

ഫോണ്‍ കമ്പനി നിര്‍ജ്ജീവമാക്കിയത് കര്‍ണാടകയിലെ ആധാര്‍ പദ്ധതി ഡയറ്കടറായ എച്ച് എല്‍ പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ്. താന്‍ സിം ആധാറുമായി ഒറ്റത്തവണ പാസ്വേര്‍ഡ്(OTP)ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നെന്നും എന്നാല്‍ ടെലകോം ഓപ്പറേറ്റര്‍ വിരലടയാളം നിര്‍ബന്ധമായി ആവശ്യപ്പെട്ടതാണ് സംഭവത്തിനിടയാക്കിയതെന്നും പ്രഭാതര്‍ ആരോപിക്കുന്നു.

read also: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇക്കാര്യത്തിന് ഇനിമുതല്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമില്ല

തന്റെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ കമ്പനി പ്രഭാകറിനോട് ആവശ്യപ്പെട്ടു. “ഇത് പരിഹസാത്മകമാണ്. ഞാനെന്തിനാണ് എന്റെ ഐഡന്റിറ്റി ഇനിയും അവര്‍ക്ക് മുന്നില്‍ തെളിയിക്കുന്നത്. ഞാന്‍ ആധാര്‍ വെരിഫിക്കേഷനിലൂടെ കടന്നു പോയതാണ്. മാത്രമല്ല സിം കണക്ഷന്‍ എടുക്കുമ്പോള്‍ എല്ലാ വിധ രേഖകളും ഞാന്‍ ഹാജരാക്കിയിരുന്നു. ഞാന്‍ നേതൃത്വം വഹിക്കുന്ന വിഭാഗമാണ് ആളുകള്‍ക്കും ഫോണ്‍ കമ്പനിക്കും ആധാർ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. എന്നിട്ടവര്‍ എന്നെ വിഢ്ഢിയാക്കുന്നു”, എന്ന് പ്രഭാകര്‍ ആരോപിക്കുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button