ന്യൂഡല്‍ഹി: ലോക നേതാക്കളെ ആലിംഗനം ചെയ്യുന്ന രീതിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താനൊരു സാധാരണ മനുഷ്യനാണെന്നും കീഴ്‌വഴക്കങ്ങളൊന്നും അറിയില്ലെന്നും അത്തന്നെയാണ് തന്‍റെ ശക്തിയെന്നും സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റു രാഷ്ട്രനേതാക്കളെ ആലിംഗനം ചെയ്യുന്ന രീതിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റു രാഷ്ട്രനേതാക്കളെ ആലിംഗനം ചെയ്യുന്ന രീതിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ‘ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല. അത് തന്നെയാണ് എന്റെ ശക്തി. ഒരു സാധാരണക്കാരന്റെ തുറന്ന മനസ്സിനെ ലോകത്തിന് ഇഷ്ടമാണ്. അതിലൂടെയാണ് സൗഹര്‍ദ്ദം വരുന്നത്’, മോദി പറഞ്ഞു. കഷ്ടകാലങ്ങളെ അവസരമാക്കി മാറ്റുകയാണ് തന്റെ അടിസ്ഥാന സ്വഭാവമെന്നും മോദി പറഞ്ഞു.
‘മറ്റുള്ളവരെ പോലെ ഞാനിതൊക്കെ പരിശീലിച്ചിരുന്നെങ്കില്‍ പ്രോട്ടോകോളനുസരിച്ച് ഇടതുനിന്നും വലത് നിന്നും എനിക്ക് ഷെയ്ക്ക്ഹാന്‍ഡ് ലഭിക്കും. എന്നാല്‍ എന്റ രാജ്യത്തിന് ഒരു ദോഷവും വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ഞാന്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്ത സമയത്ത് മോദിക്ക് ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് വല്ലതും അറിയുമോ എന്ന വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്’.
‘എന്റെ വിദേശനയം എന്താണെന്നുള്ള ചോദ്യങ്ങളുയരുന്നുണ്ട്. അത്തരം വിമര്‍ശനം ശരിയാണ്. എനിക്ക് അനുഭവസമ്പത്തൊന്നും ഇല്ല’. അതില്ലാത്തതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക നേതാക്കള്‍ക്കൊപ്പം ഞാന്‍ നരേന്ദ്രമോദി ആയിട്ടല്ല നില്‍ക്കുന്നത്. 125 കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments