Latest NewsNewsGulf

സുഷമ സ്വരാജിന്റെ ഇടപെടൽ; ദുബായിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ഗരിമയെത്തി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ ഭർത്താവിനെ കാണാൻ ഗരിമ ദുബായിലെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്നാണ് ഗരിമയ്ക്ക് വിസിറ്റിങ് വിസ അനുവദിച്ചുകിട്ടിയത്. ഇന്ന് രാവിലെ ദുബായിലെത്തിയ ഗരിമ തന്റെ ഭർത്താവിനൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് സുഷമ സ്വരാജിന് നന്ദിപറയുകയുണ്ടായി.

Read Also:വൈറ്റമിന്‍ ഡി വെള്ളവുമായി ദുബായ്

ഗരിമയുടെ ഭർത്താവിന് മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവിനെ കാണാൻ അത്യാവശ്യമായി വിസിറ്റിങ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗരിമ ട്വിറ്ററിലൂടെ തന്നെയാണ് സുഷമ സ്വരാജിനോട് സങ്കടം പറഞ്ഞത്. സുഷമ ഇടപെട്ട് യുവതിയ്ക്ക് ദുബായിലേക്കുള്ള വിസ അനുവദിക്കുകയായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button