ബോധ ഗയ: ടിബറ്റന്‍ ആത്മീയചാര്യന്‍ ദലൈലാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് പട്‌ന മഹാബോധി ക്ഷേത്ര പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു വെള്ളിയാഴ്ച രാത്രിയാണ് മഹാബോധി ക്ഷേത്ര പരിസരത്തുനിന്നും രണ്ട് പെട്രോള്‍ ബോംബുകള്‍ കണ്ടെടുത്തത്.
സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി ക്ഷേത്ര മൈതാനത്തുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് പോലീസ് പരിസരം മുഴുവന്‍ പരിശോധിച്ചത്. എമര്‍ജെന്‍സി ഗേറ്റിനു സമീപത്തുനിന്നാണ് ഒരു ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എന്‍.ഐ.എ സംഘവും സ്ഥലത്ത് പരിശോധന നടത്തും.
ജനുവരി ഒന്നിന് ബോധ്ഗയയില്‍ എത്തിയ ലാമ സമീപത്തുള്ള ബുദ്ധമഠത്തിലാണ് താമസിക്കുന്നത്. ഒരു മാസത്തോളം ലാമ ബിഹാറില്‍ തങ്ങുന്നുണ്ട്. ഇതേവര്‍ഷം ഒക്ടോബര്‍ 27ന് ഗാന്ധി മൈതാനിയില്‍ നരേന്ദ്ര മോഡി നടത്തിയ റാലിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 89 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച രണ്ടു കേസുകളിലുമായി 17 പേര്‍ അറസ്റ്റിലായിരുന്നു.
Post Your Comments