KeralaLatest NewsNews

മുഖ്യമന്ത്രി കൊലയാളിയായി ചിത്രീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ്‌ : യുവാവിനെതിരെ നടപടി തുടങ്ങി

വടകര: മുഖ്യമന്ത്രി കൊലയാളി എന്ന് ചിത്രീകരിച്ചു കൊണ്ട് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ കോടതി നടപടികള്‍ ആരംഭിച്ചു. വടകര ചേതന വീട്ടില്‍ അര്‍ജുന്‍ സിയൂസിനെതിരെയാണ് സൈബര്‍ ആക്‌ട് പ്രകാരം നടപടി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് അര്‍ജുന്‍ സിയൂസ് വിവാദമായ പോസ്റ്റ് ഇട്ടത്. പിറ്റേന്ന് തന്നെ ഷാജു മുഖ്യമന്ത്രിക്ക് ഈ മെയിലൂടെ പരാതി അയക്കുകയായിരുന്നു. അര്‍ജുന്‍ സിയൂസ് മുഖ്യമന്ത്രിക്കെതിരെയും സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെയും നടപടി എടുത്ത കോടതിക്കെതിരെയും പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുകയാണെന്ന് ഷാജൂ പറയുന്നു.

ടി.പി വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയാണെന്ന തരത്തിലുള്ള ചിത്രത്തോടൊപ്പമുള്ള പോസ്റ്റ് ഇട്ടതിന് പൊതു പ്രവര്‍ത്തകന്‍ കൂടിയായ വടകര സ്വദേശി വലിയ പറമ്ബകത്ത് ഷാജു വി.പി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പിന്നിട് വടകര പോലീസ് കേസ് അന്വേഷിച്ച്‌ കുറ്റം ചെയ്തിട്ടുണ്ടന്ന് കണ്ടെത്തുകയും തുടര്‍ന്ന് എഫ്.ഐ.ആര്‍ ഇട്ട് കേസ് ചാര്‍ജ് ചെയ്ത് കോടതിക്ക് കൈമാറുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി അര്‍ജുന്‍ സിയൂസിന് രണ്ട് മാസം മുന്‍പ് കോടതിയില്‍ ഹാജരാകുന്നതിന് സമന്‍സ് അയക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button