MenWomenLife Style

ഈ 4 ജോലികളാണ് പ്രധാനമായും വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നത്

വിവാഹ മോചനത്തിന് പല സാഹചര്യങ്ങളും കാരണമാകാറുണ്ട്. സംശയങ്ങളും പരസ്പരം മനസിലാകാത്ത സാഹചര്യങ്ങളുമൊക്കെ വിവാഹ മോചനത്തിന് കാരണമാകാറുണ്ട്. അത്തരത്തില്‍ പ്രധാനമായും

ചൂതാട്ടകേന്ദ്രത്തിലെ മാനേജര്‍: 52.9 ശതമാനം പേരാണ് ഈ ജോലി കാരണം വിവാഹമോചനം തേടിയത്. കൂടുതല്‍ സമയം ജോലിക്കായി നീക്കിവെക്കുമ്പോള്‍, കുടുംബത്തിനൊപ്പം ഒട്ടും ചെലവഴിക്കാനാകാതെ വരുന്നതാണ് പ്രധാന കാരണം.

ബാര്‍ ജീവനക്കാര്‍: ബാറിലെ ജീവനക്കാരുടെ അവസ്ഥയും മേല്‍ പറഞ്ഞതുപോലെയാണ്. ബാറിലെ ഡ്യൂട്ടി ടൈം മിക്കപ്പോഴും രാവിലെ മുതല്‍ രാത്രി വരെയായിരിക്കും. രാത്രി വളരെ വൈകി മാത്രമായിരിക്കും വീട്ടിലെത്താനാകുക. അമേരിക്കയില്‍ വിവാഹമോചനം തേടിയവരില്‍ 52.7 ശതമാനം പേരും പങ്കാളിയുടെ ഈ ജോലി ഒരു കാരണമായി പറയുന്നുണ്ട്.

വിമാനത്തിലെ ജീവനക്കാര്‍: ഏറെ ആകര്‍ഷണീയതയുള്ള ജോലിയാണ് വിമാനത്തിലെ കാബിന്‍ ക്രൂ. എയര്‍ ഹോസ്റ്റസ്, കാബിന്‍ ക്രൂ, പൈലറ്റ് എന്നിവര്‍ക്ക് ലഭിക്കുന്ന പ്രതിഫലവും വളരെ വലുതാണ്. എന്നാല്‍ ഇവരുടെ ദാമ്പത്യം അത്ര അശാസ്യകരമാകണമെന്നില്ല. ഡ്യൂട്ടി സമയം തന്നെയാണ് പ്രശ്നം. ഒരു ഡ്യൂട്ടിക്കായി പുറപ്പെട്ടാല്‍ ചിലപ്പോള്‍ രണ്ടും മൂന്നും ദിവസത്തിന് ശേഷമായിരിക്കും തിരിച്ചെത്തുക. അമേരിക്കയില്‍ വിവാഹമോചനം തേടിയവരില്‍ 50.5 ശതമാനം പേരും ഈ ജോലി ഒരു പ്രധാന കാരണമാണെന്ന് പറയുന്നു.

ടെലി മാര്‍ക്കറ്റിങ്: ഏറെ സമ്മര്‍ദ്ദമുള്ള ജോലിയാണിത്. ഫോണ്‍ വിളിയിലൂടെ ഉപഭോക്താക്കളെ കണ്ടുത്തുക, ഫലപ്രദമായി മാര്‍ക്കറ്റിങ് നടത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ മാനസികസമ്മര്‍ദ്ദം പലപ്പോഴും കുടുംബജീവിതത്തെ സാരമായി ബാധിക്കും. 49.7 ശതമാനം വിവാഹമോചിതരില്‍ അതിനുള്ള കാരണമായി ഈ ജോലി ചൂണ്ടിക്കാണിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button