ഷിംല: ഏഴു വയസ്സുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. കടയിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെയാണ് കടിച്ചു കൊന്നത്. നാടിനെ നടുക്കിയ സംഭവം നടന്നത് ഹിമാചൽ പ്രദേശിലെ സർമാവുർ ജില്ലയിലാണ്. കൊല്ലപ്പെട്ടത് ഉത്തർപ്രദേശിൽനിന്നു ഹിമാചലിലേക്ക് കുടിയേറിയ തൊഴിലാളിയുടെ മകനായ വിക്കിയാണ്.
കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ നായ്ക്കളെ ഓടിച്ച് വിക്കിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിക്കിയുടെ തലയിലും കഴുത്തിലും ഉദരത്തിലുമെല്ലാം പരുക്കേറ്റതായാണ് റിപ്പോർട്ട്.
read also: തെരുവ് നായ ശല്യം രൂക്ഷം; വീടിനുള്ളിൽ ഉറങ്ങിക്കിടന്നയാളെ തെരുവു നായ്ക്കൾ ആക്രമിച്ചു
കുട്ടിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമെന്ന നിലയിൽ 20,000 രൂപ അനുവദിച്ചതായി പവോൻഡ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എച്ച്.എസ്. റാണ അറിയിച്ചു. അതേസമയം, പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് മുൻപുതന്നെ അധികാരികളെ അറിയിച്ചതാണെങ്കിലും അവർ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments