കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനുള്ള തിയതി അടുത്ത് വരികയാണ്. സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഇത്തവണത്തെ ബഡ്‌ജറ്റ് എന്നാണ് സൂചന. ശാരീരിക- മാനസിക വൈകല്യമുള്ളവരെ പരിപാലിക്കുന്ന കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുമെന്ന വാഗ്ദാനം പാലിക്കണമെന്നാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ബജറ്റിന് മുന്നോടിയായി നിര്‍ദേശം നൽകിയിരിക്കുന്നത്.
ജിഎസ്ടിയെ തുടര്‍ന്ന് നിശ്ചലമായ വിപണിയെ സജീവമാക്കാന്‍ എന്തെങ്കിലും തരത്തിലുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് വ്യാപരികളുടെ പ്രതീക്ഷ. നികുതി ഇളവ് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലെ ഇടപാടുകള്‍ എല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കാക്കുമെന്നും സൂചനയുണ്ട്.
Post Your Comments