പിണറായി സർക്കാരിന്റെ രണ്ടാം ബഡ്‌ജറ്റിൽ പ്രവാസികൾക്കായി കൊണ്ടുവന്ന പദ്ധതികൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പ്രവാസികള്‍ക്കായി ബജററില്‍ പ്രഖ്യാപിച്ചതിനെ കക്ഷിഭേദമന്യേ സ്വാഗതം ചെയ്യുകയാണ് പ്രവാസി സംഘടനകള്‍ ചെയ്തത് . വിദേശമലയാളികളുടെ യഥാര്‍ത്ഥമൂല്യത്തെ കണ്ടറിഞ്ഞ ബജററ് പ്രഖ്യാപനമെന്നാണ് പ്രവാസികൂട്ടായ്മകളുടെ പൊതുവേയുള്ള പ്രതികരണങ്ങള്‍.
പ്രവാസിക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്നും 2000രൂപയാക്കി. പെന്‍ഷന്‍ വര്‍ദ്ധന പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. കൂടാതെ പുനരധിവാസത്തിനും നൈപുണ്യവികസനത്തിനും 18 കോടി രുപയും ധനമന്ത്രി നീക്കിവെച്ചിട്ടുണ്ട്. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാററാബാങ്ക് തയ്യാറാക്കുന്നതും എല്ലാ വിദേശമലയാളികളെയും ഇന്‍ഷുറന്‍സ് പാക്കേജില് ഉള്‍പ്പെടുത്താനായി 5 കോടി രുപ നീക്കിവെച്ചതും അഭിനന്ദനാര്‍ഹം.
വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിനായി ലോക കേരളസഭ രുപികരിക്കുന്നതും എം എല്‍ എ മാരെയും പ്രവാസി പ്രതിനിധികളെയും പങ്കാളികളാക്കുന്നതും നല്ലത്. പ്രവാസികള്‍ക്കായി കെ എസ് എഫ് ഇ പ്രത്യേക ചിട്ടി രൂപീകരിക്കുന്നതും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതും ഈ പണം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കുന്നതും നല്ലത് തന്നെ എന്നാണു പ്രവാസികളുടെ അഭിപ്രായം
Post Your Comments