ഇസ്ലാമാബാദ്: പോളിയോ മരുന്ന് വിതരണം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകയേയും മകളെയും ഭീകരര്‍ വെടിവെച്ചു കൊന്നു. തെക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ ക്വറ്റയില്‍ നടന്ന ആക്രമണത്തിലാണ് വനിതാ ആരോഗ്യ പ്രവര്‍ത്തകയും മകളും മരിച്ചത്.
സഖിന ബിബി (38), റിസ്വാന (16) എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ ഭീകരര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Post Your Comments