Latest NewsCricketSports

വീണ്ടും അമ്പരപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കോച്ചിനെ നിശ്ചയിച്ചു

വിലക്കിന് ശേഷം ഐ പി എല്ലിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരികെ എത്തുകയാണ്. ധോണിയെയും, റെയ്‌നയെയും, അശ്വിനെയും ടീം നിലനിര്‍ത്തി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിശീലകനായി സ്റ്റീഫണ്‍ ഫ്ളെമിംഗിനെ വീണ്ടും നിയമിച്ചിരിക്കുകയാണ് സിഎസ്‌കെ.

നേരത്തെ ചെന്നൈയുടെ തന്നെ കളിക്കാരനായിരുന്ന മൈക്ക് ഹസ്സിയെ ബാറ്റിംഗ് കോച്ചായും ചെന്നൈ നിയമിച്ചിരുന്നു. മുന്‍ തമിഴ്നാട് പേസ് ബൗളര്‍ ലക്ഷമിപതി ബാലാജിയാണ് ചെന്നെയുടെ ബൗളിംഗ് പരിശീലകന്‍.

‘ഞങ്ങള്‍ പഴയ സപ്പോട്ടിംഗ് സ്റ്റാഫിനേയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഫ്െളമിംഗ് പരിശീലകനും ഹസി ബാറ്റിംഗ് പരിശീലകനും ആകും’ ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാഷി വിശ്വനാഥ് പറയുന്നു.

ഐപിഎല്‍ തുടങ്ങിയ 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി സഹകരിക്കുന്ന താരമാണ് സ്റ്റീഫണ്‍ ഫ്ളെമിംഗ്. 2010ലും 2011ലും രണ്ട് തവണ ചെന്നൈ ടീം ഐപിഎല്‍ കിരീടം സ്വന്തമാക്കിയപ്പോഴും ഫ്ളെമിംഗ് ടീമിനൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button